പബ്ലിക് സോഫ്റ്റ്‌വെയർ പരിശീലനം
Tuesday 26 May 2026 3:55 PM IST
കളമശേരി: ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കണയന്നൂർ താലൂക്കിലെ ലൈബ്രേറിയൻമാർക്കായി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ സഹകരണത്തോടെ പബ്ലിക് സോഫ്റ്റ്‌വെയർ പരിശീലന പരിപാടി സംഘടിപ്പിച്ചു. അഡ്മിനിസ്‌ട്രേറ്റർ ഡോ. ഫാ.റിന്റിൽ മാത്യു സി.എം.ഐ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.സി.കെ സിജി, രാജഗിരി കോളേജ് ലൈബ്രേറിയൻ ഡോ.വിജേഷ് പി.വി, താലൂക്ക് സെക്രട്ടറി ഡി.ആർ.രാജേഷ്, പറവൂർ താലൂക്ക് പ്രസിഡന്റ് ടി.വി ഷൈവിൻ, എക്സിക്യൂട്ടീവ് അംഗം വി.ആർ മനോജ് എന്നിവർ സംസാരിച്ചു. താലൂക്കിലെ വിവിധ ലൈബ്രറികളിൽ നിന്നുള്ള ലൈബ്രേറിയൻമാർ പരിശീലനത്തിൽ പങ്കെടുത്തു. ലൈബ്രറി സേവനങ്ങളുടെ നവീകരണത്തിനും ഡിജിറ്റലൈസേഷനും വേണ്ടിയാണ് പരിശീലനം.