എം.പി വീരേന്ദ്രകുമാറിനെ അനുസ്‌മരിച്ചു

Tuesday 26 May 2026 4:48 PM IST

കൊച്ചി: മുൻമന്ത്രിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന എം.പി വീരേന്ദ്രകുമാറിനെ റെസിഡന്റ്സ് അസോസിയേഷൻസ് കോഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റി അനുസ്‌മരിച്ചു. റാക്കോ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ ജോസഫ് എം. പുതുശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സേവ്യർ തായ്യങ്കേരി, അയ്യൂബ് മേലേടത്ത്, ജില്ലാ ഭാരവാഹികളായ ഏലൂർ ഗോപിനാഥ്, കെ.എസ് ദിലീപ് കുമാർ, കെ.ജി രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, ജേക്കബ് ഫിലിപ്പ്, സുശീല കങ്ങരപ്പടി, പ്രീതി രാജൻ, ഗോപിനാഥ കമ്മത്ത് തുടങ്ങിയവർ സംസാരിച്ചു.