അമൃതയിൽ ഗൈനക്കോളജി ശില്പശാല
Tuesday 26 May 2026 5:27 PM IST
കൊച്ചി: അമൃത ആശുപത്രിയിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെയും കൊച്ചി ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെയും (സി.ഒ.ജി.എസ്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല സി.ഒ.ജി.എസ് പ്രസിഡന്റ് ഡോ. ഗ്രേസി തോമസ് ഉദ്ഘാടനം ചെയ്തു. അമൃത പ്രൊഫ. ഡോ. കെ. രാധാമണി നേതൃത്വം നൽകി. അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി.ബീന, ഡോ. ആർ.ചിത്ര തുടങ്ങിയവർ സംസാരിച്ചു. വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുത്തു.