വി.എം.സുധീരന്റെ പിറന്നാൾ ആഘോഷം
Tuesday 26 May 2026 6:53 PM IST
തോപ്പുംപടി: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ പ്രസിഡന്റുമായ വി.എം. സുധീരന്റെ 78-ാം പിറന്നാൾ ആഘോഷമാക്കി കൊച്ചി കോൺഗ്രസ് കൂട്ടായ്മ. പിറന്നാൾ ചടങ്ങ് കേക്ക് മുറിച്ച് എഴുത്തുകാരൻ എം. വി. ബെന്നി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ കൗൺസിലർ അഭിലാഷ് തോപ്പിൽ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ടി. എം. റിഫാസ്, കൗൺസിലർ സുമീത് ജോസഫ്, അവറാച്ചൻ എട്ടുങ്കൽ, മുൻ കൗൺസിലർ ഷൈല തദ്ദേവൂസ്, സി.എക്സ്. ജൂഡ്, ഷീജ സുധീർ, സേവ്യർ ജാക്സൺ, പ്രേംജോസ്, കെ.എ. സക്കരി എന്നിവർ സംസാരിച്ചു.