പഠനോപകരണ വിതരണം
വൈപ്പിൻ: ചെറായി ബീച്ച് ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ ഒന്നു മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണസമ്മേളന ഉദ്ഘാടനവും പ്ലസ് ടുവിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ടോണി ചമ്മണി എം. എൽ. എ നിർവ്വഹിച്ചു. പഠനോപകരണ വിതരണം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. ജയൻ നിർവ്വഹിച്ചു. വായനശാല പ്രസിഡന്റ് കെ. ബി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രാധിക സതീഷ്, പഞ്ചായത്തംഗം അശ്വതി ബിനോജ്, വായനശാല സെക്രട്ടറി പി.ടി. സുധീർ കുമാർ, ട്രഷറർ ശശികല ചന്ദ്രബോസ്, ടി. കെ. റോമിയോ, പി. എ. ഭാസി എന്നിവർ സംസാരിച്ചു.