SignIn
Kerala Kaumudi Online
Thursday, 28 May 2026 1.44 AM IST

07 ദിവസം, 3,924 രോഗികൾ, ഒരിടവേളയ്ക്ക് ശേഷം ജില്ലയ്ക്ക് പനിപ്പേടി..!

fever

തൃശൂർ: ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും പനി പടരുന്നു. വൈറൽ പനിക്ക് പുറമേ എലിപ്പനിയും മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയുമാണ് വ്യാപിക്കുന്നത്. ഏഴ് ദിവസത്തിനിടെ നാലായിരത്തോളം പേർ പനി ബാധിച്ച് ചികിത്സ തേടിയതിൽ അൻപതോളം പേർ കിടത്തിച്ചികിത്സയിലാണ്. വൈറൽ പനി ബാധിച്ച് 3,924 പേർ ചികിത്സ തേടി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 26ൽ 14ഉം, എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഒൻപതിൽ ഏഴുപേരും മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ ചികിത്സ തേടിയ 15ലേറെപ്പേരിൽ ഏഴും പേരും ആശുപത്രികളിൽ അഡ്മിറ്റായി. ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. 1,374 പേർക്ക് മറ്റ് പകർച്ചവ്യാധികളും 10 പേർക്ക് ഇൻഫ്‌ളുവൻസയും ബാധിച്ചു.


രോഗ ബാധിത മേഖലകൾ


ഡെങ്കിപ്പനി: തൃശൂർ കോർപ്പറേഷൻ, ഗുരുവായൂർ മുനിസിപ്പാലിറ്റി, പോർക്കുളം, കൊടകര, ചാഴൂർ, കോലഴി, പുത്തൂർ.


മലേറിയ: ഇരിങ്ങാലക്കുട


എലിപ്പനി: തൃശൂർ കോർപ്പറേഷൻ, കടങ്ങോട്, പാവറട്ടി, ചേർപ്പ്, വടക്കേക്കാട്


പനി ബാധിതരുടെ എണ്ണം

(തീയതി, വൈറൽ പനി, ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ, ഇൻഫ്‌ളുവൻസ എന്ന കണക്കിൽ. അഡ്മിറ്റാക്കിയവരുടെ എണ്ണം ബ്രാക്കറ്റിൽ)


26 - 548(7) - 16(1) - 1(1) - 00 - 00 - 04


25 - 698(1) - 4(1) - 00 - 00 - 00 - 01


24 - 498(3) - 11(3) - 1(1) - 02 - 00 - 01


23 - 532(4) - 10(1) - 1(1) - 01 - 00 - 00


22 - 524(4) - 11(3) - 03 - 00 - 00 - 00


21 - 556(4) - 10(3) - 3(2) - 02 - 01 - 03


20 - 568(6) - 14(2) - 00 - 02 - 00 - 01


ആകെ 3924(29) - 26(14) - 9(7) - 07 - 01 - 10


ആന്റി ബയോട്ടിക്കുകളുടെ

ദുരുപയോഗം കൂടുന്നു

ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം സമീപകാലത്ത് വൻതോതിൽ കൂടുന്നുണ്ടെന്നും ഇതുമൂലം അപകടകാരികളായ ബാക്ടീരിയകൾ ശക്തിപ്രാപിക്കുകയും അവയ്‌ക്കെതിരെ ചികിത്സ ഫലിക്കാതാവുകയും ചെയ്യുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം രംഗത്ത്. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന ഈ അവസ്ഥയെ കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.
ആന്റിബയോട്ടിക് മരുന്നുകൾ ഫലിക്കാതായാൽ ക്യാൻസർ, ക്ഷയം, ന്യുമോണിയ തുടങ്ങിയ ഗുരുതര രോഗങ്ങൾ മാത്രമല്ല സാധാരണ ചെറിയ മുറിവിൽ നിന്നുള്ള അണുബാധപോലും മരണത്തിൽ വരെ കലാശിക്കാമെന്നും ശസ്ത്രക്രിയകൾ അസാദ്ധ്യമാകുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.


ആന്റിബയോട്ടിക് ഉപയോഗം; ശ്രദ്ധിക്കാൻ

  • ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കരുത്.
  • അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ പിന്നീട് വീണ്ടും ഉപയോഗിക്കരുത്.
  • ഡോക്ടർ നിർദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകൾ പൂർണമായും കൃത്യമായും കഴിക്കുക, ഇടയ്ക്കുവച്ച് നിറുത്തരുത്.
Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL