പൊതുയോഗവും തിരഞ്ഞെടുപ്പും
കൂത്താട്ടുകുളം: കിഴകൊമ്പ് റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ആഘോഷിച്ചു. നാഷണൽ ട്രെയിനർ എൻ.സി. വിജയകുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സണ്ണി ഐസക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റെജി ജോൺ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. അനു ജോണി, എം.കെ.രാജു, ഡോ. ബിജു തോമസ്, മർക്കോസ് ഉലഹന്നൻ, ഷിബു കുര്യൻ, എം.ഐ. ജോർജ്, എൽസി ബിജു എന്നിവർ യോഗത്തിൽ സംസാരിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക അവബോധ ക്ലാസും സംഘടിപ്പിച്ചിരുന്നു.