കർഷകമോർച്ച നേതൃ യോഗം
മൂവാറ്റുപുഴ: കർഷകമോർച്ച എറണാകുളം ഈസ്റ്റ് ജില്ല നേതൃയോഗം ബി.ജെ.പി ഓഫീസിൽ നടന്നു. ബി.ജെ.പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.സി. ഷാബു അദ്ധ്യക്ഷനായി. ജൂൺ 5ന് പരിസ്ഥിതി ദിനം വ്യാപകമായി ആചരിക്കുന്നതിനും യോഗാദിനാചരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. കർഷകമോർച്ച സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് വാസുദേവൻ വിഷയാവതരണം നടത്തി. ബി.ജെ.പി ജില്ലാ ജനറൽസെക്രട്ടറി അരുൺ പി. മോഹൻ, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രൻ, കർഷകമോർച്ച ജില്ലാ ജനറൽസെക്രട്ടറി സുരേന്ദ്രൻ, ജില്ലാ - മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.