അമൃത് പദ്ധതി: ജനത്തെ വലച്ച് പൈപ്പിടൽ

Thursday 28 May 2026 1:33 AM IST

കൊ​ച്ചി​:​ ​വേ​ന​ല​വ​ധി​ ​ക​ഴി​ഞ്ഞ് ​സ്കൂ​ളു​ക​ൾ​ ​തു​റ​ക്കാ​ൻ​ ​ദി​വ​സ​ങ്ങ​ൾ​ ​മാ​ത്രം​ ​ബാ​ക്കി​നി​ൽ​ക്കെ,​ ​കൊ​ച്ചി​ ​ന​ഗ​ര​ത്തി​ലെ​ ​പ്ര​ധാ​ന​ ​റോ​ഡു​ക​ളി​ൽ​ ​അ​മൃ​ത് ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ക്കു​ന്ന​ ​പൈ​പ്പി​ട​ൽ​ ​ജോ​ലി​ക​ൾ​ ​ജ​ന​ജീ​വി​തം​ ​ദു​സ​ഹ​മാ​ക്കു​ന്നു.​ ​റീ​ടാ​റിം​ഗ് ​വൈ​കു​മെ​ന്ന് ​ഉ​റ​പ്പാ​യ​തോ​ടെ​ ​സ്കൂ​ൾ​ ​തു​റ​ക്കു​മ്പോ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​വ​ല​യും.​ ​മാ​ർ​ച്ചി​ൽ​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ന​ഗ​ര​ത്തി​ൽ​ ​പ​ല​യി​ട​ത്തും​ ​പ​ണി​ക​ൾ​ ​ആ​രം​ഭി​ച്ച​ത്.​ ​ മ​ഴ​ക്കാ​ല​ത്തി​ന് ​മു​മ്പ് ​പ​ണി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നാ​യി​രു​ന്നു​ ​പ്ര​തീ​ക്ഷ.​ ​പൈ​പ്പി​ട​ൽ​ ​ക​ഴി​ഞ്ഞ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​താ​ത്ക്കാ​ലി​ക​മാ​യി​ ​കോ​ൺ​ക്രീ​റ്റ് ​ചെ​യ്ത് ​ഒ​തു​ക്കു​ന്നു​ണ്ട്.​ ​എ​ങ്കി​ലും​ ​പ്ര​ധാ​ന​ ​പാ​ത​ക​ളെ​ല്ലാം​ ​ഒ​രേ​സ​മ​യം​ ​വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത് ​കി​ലോ​മീ​റ്റ​റു​ക​ൾ​ ​നീ​ളു​ന്ന​ ​ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ​സ​മ്മാ​നി​ക്കു​ന്ന​ത്.​ ​നി​ര​വ​ധി​ ​സ്കൂ​ളു​ക​ളു​ള്ള​ ​മേ​ഖ​ല​യി​ലാ​ണ് ​എ​റ​ണാ​കു​ളം​ ​ന​ഗ​ര​ത്തി​ൽ​ ​അ​മൃ​ത് ​പ​ദ്ധ​തി​ക​യു​ടെ​ ​പൈ​പ്പി​ട​ൽ​ ​പു​രോ​ഗ​മി​ക്കു​ന്ന​ത്.​ ​ഷി​പ്പ്‌​യാ​ർ​ഡ്,​ ​അ​റ്റ്ലാ​ന്റി​ക് ​ജം​ഗ്ഷ​ൻ,​ ​ത​മ്മ​നം​ ​തു​ട​ങ്ങി​യ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​പൈ​പ്പി​ട​ൽ​ ​അ​വ​സാ​നി​ച്ച​താ​ണ് ​ആ​ശ്വാ​സം.

 മഴ പെയ്താൽ നഗരം നിശ്ചലം

വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​സ്കൂ​ൾ​ ​ബ​സു​ക​ളും​ ​ഓ​ട്ടോ​റി​ക്ഷ​ക​ളും​ ​കൂ​ട്ട​ത്തോ​ടെ​ ​നി​ര​ത്തി​ലി​റ​ങ്ങാ​ൻ​ ​ഇ​നി​ ​ദി​വ​സ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​ബാ​ക്കി.​ ​മ​ഴ​ ​ശ​ക്തി​പ്പെ​ടു​ന്ന​തോ​ടെ​ ​പ​ണി​ ​ന​ട​ക്കു​ന്ന​ ​റോ​ഡു​ക​ളി​ൽ​ ​ചെ​ളി​യും​ ​വെ​ള്ള​ക്കെ​ട്ടും​ ​രൂ​പ​പ്പെ​ടാ​ൻ​ ​സാ​ദ്ധ്യ​ത​യേ​റെ​യാ​ണ്.​ ​അ​മൃ​ത് ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​പൈ​പ്പു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി​ ​വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടു​ള്ള​ ​റോ​ഡു​ക​ളു​ടെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ ​യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ​ ​തീ​ർ​ത്ത് ​സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​മ​ഴ​ക്കാ​ല​ ​പൂ​ർ​വ്വ​ശു​ചീ​ക​ര​ണം​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​മ​ന്ത്രി​ ​റോ​ജി​ ​എം.​ ​ജോ​ണും​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

 നിർമ്മാണം നടക്കുന്ന റോഡുകൾ

1. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് റോഡ് - പോണേക്കര

മൂന്ന് കിലോമീറ്ററോളം റോഡ് പൊളിച്ചു. ഒരു ഭാഗത്തെ പണികൾ പകുതിയോളം തീർത്ത് ബാക്കി നിർമ്മാണം നടക്കുന്നു. ഇടപ്പള്ളി ഹൈസ്കൂൾ, ഗവ.യു.പി, എൽ.പി, കാപെയിൻ, എളമക്കര ഗവ.ഹൈസ്കൂൾ, എം.ജി. യൂണി. സ്റ്റാസ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രതിസന്ധി.

2. എളമക്കര കറുകപള്ളി റോഡ്

എളമക്കര ഭവൻസ് സ്കൂൾ, കറുകപ്പിള്ളി നാഷണൽ പബ്ളിക് സ്കൂൾ, എളമക്കര ഗവ.ഹൈസ്കൂൾ എന്നീ സ്കൂളുകളുള്ള തിരക്കേറിയ റോഡിലും പൈപ്പിടൽ പുരോഗമിക്കുകയാണ്. വാണിജ്യകേന്ദ്രമായ കറുകപ്പിള്ളി ജംഗ്ഷനിലുൾപ്പടെ വലിയ ഗതാഗത തടസമാണിപ്പോൾ. സ്കൂൾ തുറപ്പിന് മുമ്പ് പണികൾ പൂർത്തിയാക്കാനാവില്ല.

3. ജനതാറോഡ്

ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോസ്റ്റേഷന് സമീപം രണ്ടാം ഘട്ട മെട്രോ റൂട്ടിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായ കാനപണി ഗതാഗതക്കുരുക്കിനും വഴിയാത്രികർ വെള്ളക്കെട്ടിൽ വീഴാനും കാരണമാകുന്നുണ്ട്. ഈ പണിയും അടുത്ത ദിനങ്ങളിൽ പൂർത്തിയാകാൻ സാദ്ധ്യതയില്ല.