അങ്കണവാടി പ്രവേശനോത്സവം
Saturday 30 May 2026 1:14 AM IST
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം ഘോഷയാത്ര, കുട്ടികളുടെ കലാപരിപാടികൾ എന്നിവയോടെ സംഘടിപ്പിച്ചു. 18 -ാം വാർഡിൽ ഗുരുതേജസ് റോഡിലെ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഇ. ഷാഹിറ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.എ. മുക്താർ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സാഹിദ അബ്ദുൽസലാം, അജിത് കുമാർ, ജോണി ക്രിസ്റ്റഫർ, പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ഉഷാറാണി, അമ്പിളി അഗസ്റ്റിൻ, മുജീബ് കുട്ടമ്മശേരി എന്നിവർ സംസാരിച്ചു.