SignIn
Kerala Kaumudi Online
Friday, 29 May 2026 9.26 PM IST

നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ലോറി ഇടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം

accident

കണ്ണൂർ: കുറ്റ്യാട്ടൂരിൽ അമിതവേഗത്തിൽ വന്ന ഗുഡ്സ് ലോറി ഇടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം. പാവന്നൂർ കടവ് പള്ളിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ മാതാപിതാക്കൾക്കൊപ്പം ഇരിക്കവെ മിനി ലോറി ഇടിച്ചുകയറുകയായിരുന്നു. പാവന്നൂർ കടവ് എടത്തിലേക്കണ്ടി പി കെ സാജിദിന്റെയും എ കെ മൈമൂനത്തിന്റെയും മകൾ തഷ്രീഫ (4) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

ചൂളിയാടിൽ നിന്നും സ്കൂട്ടറിൽ വന്ന സാജിദും കുടുംബവും റോഡരികിൽ വാഹനം നിർത്തി ബന്ധുവിനെ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് മയ്യിൽ ഭാഗത്ത് നിന്നും വന്ന മിനിലോറി സ്കൂട്ടറിലേക്ക് ഇടിച്ചു കയറിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സാജിദും മൈമൂനത്തും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തഷ്രീഫയുടെ മൃതദേഹം പാവന്നൂർക്കടവ് ജുമാ മസ്ജിദിൽ സംസ്കരിച്ചു. തമീം, തഫ്ഹീം എന്നിവരാണ് സഹോദരങ്ങൾ. പാവന്നൂർ എഎൽപി സ്കൂളിൽ തഷ്റീഫയെ ചേർത്തിരുന്നു. ആദ്യമായി സ്കൂളിൽ പോകാനൊരുങ്ങവെയാണ് അപകടമുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ACCIDENT, FOUR YEAR GIRL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL