പഠനോപകരണങ്ങൾ വിതരണം ചെയ്തു
Saturday 30 May 2026 2:25 AM IST
പെരുമ്പാവൂർ: ആലാട്ടുചിറ ധന്യ ലൈബ്രറി ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. വായനശാല ഹാളിൽ മന്ത്രി റോജി എം.ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ,വായനശാല പ്രസിഡന്റ് എം.പി. പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അൽഫോൻസ ഡേവിസ്, കൂവപ്പടി പഞ്ചായത്ത് മെമ്പർ എം.ഡി. ബാബു, വേങ്ങൂർ പഞ്ചായത്ത് മെമ്പർ ജിൻസി എൽദോ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ കെ.പി. അശോകൻ, ടി. അരുൺ, ലൈബ്രറി വൈസ് പ്രസിഡന്റ് ജോയി പോൾ, സെക്രട്ടറി കെ.എസ്. രാജേഷ് എന്നിവർ സംസാരിച്ചു.