ജോൺ എബ്രഹാം അനുസ്മരണം ഒന്നിന്
Saturday 30 May 2026 2:20 AM IST
കൊച്ചി: സംവിധായകൻ ജോൺ എബ്രഹാം അനുസ്മരണം ജൂൺ ഒന്നിന് ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. 3.45ന് 'അഗ്രഹാരത്തിൽ കഴുതൈ" എന്ന വിഖ്യാത സിനിമ പ്രദർശിപ്പിക്കും. 5.15ന് എഴുത്തുകാരൻ കെ. എൻ. ഷാജി പ്രഭാഷണം നടത്തും. തുടർന്ന് 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ" സിനിമ പ്രദർശനം. അടൂർ ഭാസിക്ക് മികച്ച നടനുള്ള പുരസ്കാരവും ജോൺ എബ്രഹാമിന് സ്പെഷൽ ജൂറി പുരസ്കാരവും നേടിക്കൊടുത്ത ചിത്രമാണിത്. പൂനെ എൻ.എഫ്.ഡി.സി നാഷണൽ ഫിലിം ആർക്കൈവ്സിന്റെ സഹകരണത്തോടെ കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: 9496334492.