'പൈപ്പ് ലൈൻ റോഡ് സഞ്ചാരയോഗ്യമാക്കണം'

Saturday 30 May 2026 2:47 AM IST

കൊച്ചി: പാടിവട്ടം പൈപ്പ് ലൈൻ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് പാടിവട്ടം ഏരിയ കമ്മിറ്റി നടത്തിയ ജനകീയ പ്രതിരോധ സമരം ജില്ലാ ജനറൽ സെക്രട്ടറി എം. പി. ജിനീഷ് ഉദ്ഘാടനം ചെയ്തു. പാടിവട്ടം ഏരിയ പ്രസിഡന്റ് എസ്. ബൈജു അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. വിജയൻ, അഡ്വ. ജെ. അശോകൻ, സി. സതീശൻ, എം. എസ് . രാധാകൃഷ്ണൻ, രഘുവരൻ, എം. ബിജു, ജയകുമാർ പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.