അനുമോദിച്ചു

Saturday 30 May 2026 1:47 AM IST

ഏലൂർ: ഏലൂർ ഈസ്റ്റേൺ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കെൻസ് അപ്പാർട്ട്മെന്റിൽ എസ്.എസ് . എൽ.സി,​ പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയവരെ അനുമോദിച്ചു. ആന്റി ഡ്രഗ്സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി ജോബിതോമസ് ബോധവത്കരണ ക്ലാസ് നയിച്ചു. പി.ആർ.സൗരവ് സെൽഫ് ഡിഫൻസ് കരാട്ടെ ക്ലാസ് എടുത്തു. അസോസിയേഷൻ ഭാരവാഹികളായ ഡോ. പി. ബി.രാജേഷ്, എം.എ. കരീം, ലക്ഷ്മി അനിൽ, ലതിക കുമാരി, റിട്ട. എസ് ഐ. അഷ്റഫ്, വിനു ശ്രീധരൻ, സ്റ്റാൻലി ജോൺ, മോഹനൻ, കൗൺസിലർ ജിനി പ്രകാശ്, മാഹിൻ, ഷെറിൻ സാറ്റൻ എന്നിവർ സംസാരിച്ചു.