100 ദിന ലഹരിവിരുദ്ധ കർമ്മ പദ്ധതിക്ക് തുടക്കം
Monday 01 June 2026 2:16 AM IST
കളമശേരി: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് യുവോൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 100 ദിന ലഹരിവിരുദ്ധ കർമ്മ പരിപാടി വാർഡ് കൗൺസിലർ പ്രസീജ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ക്രിക്കറ്റ് മത്സരം, ബൈക്ക് റാലി, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. യുവോൺ ഫൗണ്ടേഷൻ സെക്രട്ടറി ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ അനസ് പനയപ്പിള്ളി പി.സി.സി സെക്രട്ടറി സക്കീർ, ഹാരി എന്നിവർ സംസാരിച്ചു. ഷമീർ, ദേവരാജ പ്രഭു എന്നിവർ ക്രിക്കറ്റ് മത്സരത്തിന്റെ ടോസ് നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. കേരള പൊലീസ്, ആരോഗ്യ വകുപ്പ്, സ്പോർട്സ് വകുപ്പ്, കളമശേരി മുനിസിപ്പാലിറ്റി, മന്ത്രിയുടെ ഓഫീസ് എന്നിവയുടെ സഹകരണത്തോടെ സ്കൂളുകൾ, പൊതുസ്ഥലങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളാണ് 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുക.