SignIn
Kerala Kaumudi Online
Monday, 01 June 2026 2.09 AM IST

 പെരിഞ്ചാംകുട്ടി ആദിവാസി ഭൂപ്രശ്നം പരിഹരിക്കും: റോയ് കെ പൗലോസ്

roy-k-paulose

ഇടുക്കി: പെരിഞ്ചാംകുട്ടിയിൽ നിന്നും 14 വർഷം മുമ്പ് കുടിയിറക്കപ്പെട്ട ആദിവാസികളെയും മറ്റു വിഭാഗത്തിൽപെട്ടവരേയും പുനരധിവസിപ്പിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് റോയ് കെ പൗലോസ് എം. എൽ. എ . പെരിഞ്ചാംകുട്ടി ഭൂമി അവകാശ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ സർക്കാരിലേയ്ക്ക് നൽകിയ നിവേദനം കൈപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. കളക്ട്രേറ്റ്പടിക്കൽ 6 വർഷംനീണ്ട സത്യാഗ്രഹസമരത്തിന്റെ ഫലമായി 2018 മാർച്ച് 8ന് പെരിഞ്ചാംകുട്ടിയിൽ തന്നെ ഒരേക്കർ ഭൂമി വീതം 158 കുടുംബൾക്ക് അനുവദിച്ചു കൊണ്ട് ഉത്തരവായിരുന്നു. എന്നാൽ അന്നത്തെ എം.എൽ.എയുടെ എതിർപ്പുമൂലം ഉത്തരവ് നടപ്പായില്ല. ഈ സാഹചര്യത്തിലാണ് പുതിയ സർക്കാരിന് കുടിയിറക്കിന് ഇരകളായ വർ നിവേദനം നൽകിയത്. സമരസമിതി രക്ഷാധികാരി ജോസ് ചാണ്ടി, സെക്രട്ടറി എലിസബത്ത് മാമൻ, ട്രഷറർ തങ്കമ്മ രാജൻ, സമരസഹായ സമിതി നേതാക്കളായ എൻ.വിനോദ് കുമാർ, ടി.ജെ.പീറ്റർ, ജോസ് കിഴക്കേകര, അസ്ലം ഓലിക്കൽ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL