എസ്.എ. മധുവിന് ആദരവ്

Monday 01 June 2026 1:30 AM IST

നെടുമ്പാശേരി: ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്ന മുൻ അന്താരാഷ്ട്ര വോളിബാൾ താരവും കസ്റ്റംസ് ആൻഡ് സെൻട്രൽ ജി.എസ്.ടി അസിസ്റ്റന്റ് കമ്മീഷണറുമായ എസ്.എ. മധുവിനെ ആദരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സേവനത്തിന് ശേഷം ഇന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് കമ്മീഷണറേറ്റിൽ നിന്ന് വിരമിക്കും. വിരമിക്കൽ ചടങ്ങിന്റെ ഭാഗമായിട്ടാണ് സഹപ്രവർത്തർ ആദരവൊരുക്കിയത്. 1987ൽ കേരള പൊലീസിൽ സബ് ഇൻസ്പെക്ടറായി സർവീസിൽ പ്രവേശിച്ചെങ്കിലും 1990ൽ രാജിവെച്ച് ചെന്നൈ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് വകുപ്പിൽ ചേർന്നു. തുടർന്ന് 1996ൽ ഇന്റർ കമ്മീഷണറേറ്റ് ട്രാൻസ്ഫർ വഴി കൊച്ചിയിലെത്തി. വോളിബാളിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.