അക്ഷരമുറ്റത്തേക്ക് മൂന്നിരട്ടി മധുരവുമായി ജെന്നറ്റും ജോസഫും ജെന്നിഫറും
Tuesday 02 June 2026 11:05 PM IST
അങ്കമാലി: ഒറ്റ പ്രസവത്തിൽ പിറന്ന മൂവരും ഇന്ന് അക്ഷരലോകത്തേക്ക് പടികയറും. മൂന്ന് കുഞ്ഞുമനസ്സുകളുടെ മൂന്നിരട്ടി സന്തോഷമാണ് അയൽവാസികൾക്കും സുഹൃത്തുക്കൾക്കും ഈ നേർക്കാഴ്ച നൽകുന്നത്. തുറവൂർ കളത്തിപറമ്പിൽ സ്റ്റാനി - ലക്ഷ്മി ദമ്പതികളുടെ മക്കളായ ജെന്നറ്റ്, ജോസഫ്, ജെന്നിഫർ എന്നിവരാണ് സ്കൂളിലേക്ക് ആദ്യ ചുവടുകൾ വയ്ക്കുന്നത്. 2022ൽ ജനിച്ച ഈ കുരുന്നുകൾ തുറവൂർ നിർമ്മൽ നഴ്സറിയിലെ എൽ.കെ.ജി. ക്ലാസിലേക്കാണ് ഇന്ന് പ്രവേശിക്കുന്നത്. സ്കൂളിലേക്ക് പോകാനായി നേരത്തെ തന്നെ തയ്യാറെടുത്തുകഴിഞ്ഞു ഈ കൊച്ചു മിടുക്കർ.