അദ്ധ്യാപക നിയമനം

Sunday 17 May 2026 10:39 PM IST

പുറ്റടി: നെഹ്റു സ്മാരക പഞ്ചായത്ത് ഹയ‌‌‌‌ർസെക്കൻഡറി സ്കൂളിൽ ഒഴിവുകളുള്ള ഹോം സയൻസ് (സീനിയർ 1), ഇക്കണോമിക്സ് (ജൂനിയർ 1), സോഷ്യോളജി (ജൂനിയർ‌ 1) എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാ‌‌ർത്ഥികൾ 21ന് രാവിലെ 11ന് ഹയർസെക്കൻഡറി ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ കെ.എൻ. ശശി അറിയിച്ചു.