ക്ലീനിംഗ് സ്റ്റാഫ് നിയമനം
Monday 18 May 2026 12:57 AM IST
നെടുങ്കണ്ടം: താലൂക്ക് ആശുപത്രിയിൽ ക്ലീനിംഗ് സ്റ്റാഫിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ജൂൺ രണ്ടിന് രാവിലെ 9.30ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 18 മുതൽ 50 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പത്താംക്ലാസ് പാസായിരിക്കണം. നൈറ്റ് ഡ്യൂട്ടി ചെയ്യാൻ സന്നദ്ധതയുള്ളവരായിരിക്കണം. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാർക്കും ആശുപത്രികളിൽ ശുചീകരണ ജോലി ചെയ്ത് പരിചയമുള്ളവർക്കും മുൻഗണന. ദിവസ വേതനം 500 രൂപ. താത്പര്യമുള്ളവർ യോഗ്യത, പ്രായം, സ്ഥിര മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.