കരാർ നിയമനം
ഇടുക്കി: നാഷണൽ ആയുഷ് മിഷൻ ജില്ല കരാർ അടിസ്ഥാനത്തിൽ തെറാപ്പിസ്റ്റ്റ്റ് തസ്തികകളിലേക്ക് 25ന് കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പുരുഷൻ വിഭാഗത്തിലേക്കും 12ന് സ്ത്രീ വിഭാഗത്തിലേക്കും കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവർ വയസ്, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തിച്ചേരണം. അഭിമുഖത്തിന് 20 പേരിൽ കൂടുതൽ ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ ഇന്റർവ്യൂ, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത കേരള സർക്കാർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് (DAME) പാസായിരിക്കണം. അല്ലെങ്കിൽ എൻഎ.ആർ.ഐ.പി ചെറുതുരുത്തിയിൽ നിന്ന് ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്സ് പാസായിരിക്കണം. ഒഴിവുള്ള സ്ഥാപനങ്ങൾ ഗവ. ആയുർവേദ ഡിസ്‌പെൻസറി രാജാക്കാട് 1 (സ്ത്രീ), ജില്ലാ ആയുർവേദ ആശുപത്രി അനക്സ് പാറേമാവ് 1 (പുരുഷൻ), ഗവ. ആയുർവേദ ഡിസ്‌പെൻസറി രാജാക്കാട് 1 (പുരുഷൻ) പ്രായ പരിധി 40 വയസ് കവിയരുത്. ജില്ലയിൽ സ്ഥിര താമസക്കാർക്കായിരിക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862291782. ഇ- മെയിൽ: dpmnamidk@gmail.com.