രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു
തൊടുപുഴ :ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നേതൃത്വത്തിൽരാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിഅഡ്വ :എസ് അശോകൻ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിചടങ്ങ് ഉദ്ഘാടനം ചെയ്തു.രാജ്യം കണ്ട ഏറ്റവും ദീർഘ വീക്ഷണമുള്ള ഭരണകർത്താവ് പഞ്ചായത്തീരാജ് നഗരപാലികാനിയമം നടപ്പാക്കി അധികാരം ജനങ്ങളിലേക്ക് എത്തിച്ച യുവജനങ്ങളെ ഭരണത്തിന്റെ ഭാഗമാക്കിയത് മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ്ബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ കെ.പി.സി.സി മെമ്പർ എം കെ പുരുഷോത്തമൻ അനുസ്മരണ പ്രഭാഷണം നടത്തി. ജാഫർ ഖാൻ മുഹമ്മദ്, കെ ജി സജിമോൻ, സി എസ് മഹേഷ്, റോബിൻ മൈലാടി, ഷാഹുൽ മങ്ങാട്ട്, എസ് ഷാജഹാൻ, സണ്ണി മണക്കാട്, രാജേഷ് ബാബു, ജോസഫ് മാണി,ലിറ്റി ജോസഫ്, സുലൈമാൻ ഹമീദ്, ആഗസ്തി ആലപ്പാട്ട്, നാഗേശ്വരി അഭിലാഷ്, ഒ കെ അഷറഫ്, അഡ്വ: സണ്ണി കുരുട്ടു പറമ്പിൽ, പ്രേംജി സുകുമാർ, രാധാകൃഷ്ണൻ കാഞ്ഞിരമറ്റം, വി എം ഫിലിപ്പച്ചൻ, സാജു ആന്റണി, ആർ ജയൻ ജയകുമാർ ജയ്സൺ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.