പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ

Saturday 23 May 2026 12:00 AM IST

കട്ടപ്പന: മർച്ചന്റ്സ് അസോസിയേഷൻ ദ്വൈവാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ രാവിലെ 10.30ന് ടൗൺ ഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി പി.കെ. ജോഷി റിപ്പോർട്ടും കണക്കും ട്രഷറർ കെ.പി. ബഷീർ ബാലൻസ് ഷീറ്റും അവതരിപ്പിക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകും. ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എം. ബേബി, എം.കെ. തോമസ്, നിയോജകമണ്ഡലം പ്രസിഡന്റ് ഷിജോ തടത്തിൽ, ജനറൽ സെക്രട്ടറി സാജു പട്ടരുമഠം, യൂണിറ്റ് വർക്കിങ് പ്രസിഡന്റ് സിജോമോൻ ജോസ്, വനിതാ വിങ് ജില്ലാ ജനറൽ സെക്രട്ടറി റോസമ്മ മൈക്കിൾ, യൂത്ത് വിങ് പ്രസിഡന്റ് അജിത് സുകുമാരൻ, വനിതാ വിങ് യൂണിറ്റ് പ്രസിഡന്റ് മുംതാസ് ഇബ്രാഹിം എന്നിവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് തിരഞ്ഞെടുപ്പും നടക്കുമെന്ന് സാജൻ ജോർജ്, പി.കെ. ജോഷി, കെ.പി. ബഷീർ, സിജോമോൻ ജോസ്, ബൈജു വേമ്പേനി, രാജേന്ദ്രക്കുറുപ്പ്, പി.ആർ. അനിൽ, സണ്ണി ജെയിംസ്, അനിൽ ജോസ് എന്നിവർ പറഞ്ഞു.