ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു

Saturday 23 May 2026 12:00 AM IST

തൊടുപുഴ: വണ്ണപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. വണ്ണപ്പുറം- അമ്പലപ്പടി ബൈപ്പാസിൽ ഒറക്കണ്ണി ജംഗ്ഷനിൽ കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹന ഉടമയെയാണ് തിരിച്ചറിഞ്ഞത്. തൊടുപുഴ കുമ്പംകല്ല് സ്വദേശിയുടെതാണ് കെ.എൽ- 33 സി -1257-ാം നമ്പർ ബൈക്ക്. ഏതാനും വർഷം മുമ്പ് തൊടുപുഴയിലെ സെക്കൻഡ്ഹാൻഡ് ഷോറൂമിൽ ഈ ബൈക്ക് വിറ്റതായിരുന്നെന്ന് ഉടമ അറിയിച്ചതായാണ് പൊലീസ് പറയുന്നത്. ഷോറൂമിൽ നിന്ന് മറ്റൊരാൾ ബൈക്ക് വാങ്ങിയിരുന്നു. ഇയാൾ ബൈക്ക് കേടായപ്പോൾ വഴിയിൽ വച്ചിരുന്നതാണെന്നും മറ്റ് അസ്വാഭാവികതകളില്ലെന്നും കാളിയാർ പൊലീസ് അറിയിച്ചു.