നോട്ട്ബുക്ക് വിതരണം ചെയ്തു

Thursday 28 May 2026 7:05 PM IST

തൊടുപുഴ: എസ്.എൻ.ഡി.പിയോഗം കുടയത്തൂർ ശാഖയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നോട്ടുബുക്ക് വിതരണം ചെയ്തു. കാഞ്ഞാർ ടി.കെ മാധവൻ മെമ്മോറിയൽ ഹാളിലായിരുന്നു പരിപാടി. ശാഖാപ്രസിഡന്റ് പി.ആർ സജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിയൻ രവിവാരപാഠശാല കോർഡിനേറ്റർ അജിമോൻ ചിറക്കൽ പഠനക്ലാസ് നടത്തി. വനിതാസംഘം സെക്രട്ടറി സുജ ചന്ദ്രശേഖരൻ, രവിവാരപാഠശാല അദ്ധ്യാപിക പ്രെമി രാജീവ് എന്നിവർ ആശംസകൾ അറിയിച്ചു. ശാഖാസെക്രട്ടറി എം.ഡി രാജീവ് സ്വാഗതവും യൂണിയൻ കമ്മിറ്റിഅംഗം കെ.വിജയൻ നന്ദിയും പറഞ്ഞു.