പച്ചക്കറി തൈ നടീൽ ഉത്സവം

Monday 13 January 2025 8:58 PM IST

ഇരിട്ടി:ഉളിക്കൽ പഞ്ചായത്തിലെ പേരട്ട വാർഡിൽ രൂപീകരിച്ച സ്‌നേഹതീരം കൃഷികൂട്ടത്തിന്റെ പച്ചക്കറി തൈകൾ നടീൽ ഉത്സവം പഞ്ചായത്ത് അംഗം ബിജു വെങ്ങലപള്ളി ഉദ്ഘാടനം ചെയ്തു .കൃഷികൂട്ടത്തിന് പഞ്ചായത്തിൽ നിന്നും ലഭിച്ച മുളക് , വെണ്ട , പയർ , വഴുതന തുടങ്ങി പച്ചക്കറികളാണ് 1500 ഓളം തൈകളാണ് കൃഷി ഇറക്കുന്നത് .അരയേക്കർ സ്ഥലത്താണ് ആദ്യഘട്ടത്തിൽ കൃഷി ഇറക്കുന്നത് . 30 പേരുള്ള സ്വയാശ്രയ സംഘമാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിൽ ടി.ജെ. ജിൻസൺ അദ്ധ്യക്ഷത വഹിച്ചു . പി.പി.ജോസ് ,ജോർജ് ടി.ജോസ് എന്നിവർ പ്രസംഗിച്ചു .