വയോജന പാർക്ക് ഉദ്ഘാടനം ചെയ്തു
Sunday 26 January 2025 12:16 AM IST
പയ്യന്നൂർ: നഗരസഭ കാറമേലിൽ 12 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച വയോജന പാർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്ക് പരസ്പരം മനസ്സിലാക്കുവാൻ ഇടമൊരുക്കുന്ന പാർക്ക്, വയോജന കുടുംബ സംഗമ വേദി കൂടിയായി മാറുമെന്ന് മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ വയോജനങ്ങളെ നഗരസഭ വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ ആദരിച്ചു. വാർഡ് കൗൺസിലർ വി.കെ നിഷാദ്, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി. ജയ, കൗൺസിലർമാരായ ഇ. ഭാസ്കരൻ, ടി. ദാക്ഷായണി, പി.വി. സുഭാഷ്, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.വി സുധാകരൻ, കെ.വി ബാബു, കെ.വി ഭാസ്കരൻ, അസീസ് ഹാജി, പി. ജയൻ, കെ.വി ബാലൻ സംസാരിച്ചു.