വ്യാപാരി വ്യവസായി സംഘ് ശില്‍പശാല
Monday 24 February 2025 9:35 PM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടി.വി.റോഡ് ഗണേഷ് ടവറിൽ ബി.വി.വി.എസ് ജില്ലാ കമ്മറ്റി ഗൃഹപ്രവേശനം ചടങ്ങും ഹോസ്ദുർഗ് കോഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ചാണക്യദിനം ശില്പശാല രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹക് വി.ബാബു അഞ്ചാംവയൽ ഉദ്ഘാടനം ചെയ്തു. മണി ഹോംനീഡ്സ് ഉടമ കെ.വി.ഗോവിന്ദൻ ദീപപ്രോജ്വലനം നടത്തി. ബി.വി.വി.എസ് ജില്ല പ്രസിഡന്റ് എൻ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലസെക്രട്ടറി ബി.ഗുരുദത്ത് റാവു,കെ.വി.ഗണേശൻ, വിജയകുമാർ, കെ. വി.മണികണ്ഠൻ, പി.കൃഷ്ണൻ, കെ.ഇന്ദുലേഖ എന്നിവർ സംസാരിച്ചു. മാവുങ്കാൽ യൂണിറ്റ് സെക്രട്ടറി കെ.പ്രകാശൻ സ്വാഗതവും ജില്ലാ ട്രഷറർ പി.വസന്ത കുമാർ നന്ദിയും പറഞ്ഞു. മുതിർന്ന അംഗം കെ.വി.ഗോവിന്ദനെ കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് ടി ചന്ദ്രൻ ആദരിച്ചു.