കാഞ്ഞങ്ങാട്ട് 100 ബോട്ടില്‍ ബൂത്തുകൾ

Wednesday 12 March 2025 9:49 PM IST

കാഞ്ഞങ്ങാട് : നഗരസഭ നഗരത്തിലെ വിവിധ ഇടങ്ങളിലായി 100 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പരിസര ശുചിത്വത്തിനും വലിച്ചെറിയൽ ശീലം പൊതുജനങ്ങളിൽ നിന്നും മാറ്റിയെടുക്കുന്നതിനുമായാണ് പ്രവർത്തനം നടത്തുന്നത് . അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചും പരിസരത്തെ വലിച്ചെറിഞ്ഞ ബോട്ടിലുകൾ ശേഖരിച്ച് ബോക്സിൽ നിക്ഷേപിച്ചും ബോധവൽക്കരണം നടത്തിയും നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി.സരസ്വതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കെ.ലത, കെ.പ്രഭാവതി ,കെ. അനീശൻ, പി.അഹമ്മദലി, കൗൺസിലർമാരായ പള്ളിക്കെ രാധാകൃഷ്ണൻ, ടി.ബാലകൃഷ്ണൻ, രവീന്ദ്രൻ പുതുക്കൈ, സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ക്ലീൻ കേരള സിറ്റി മാനേജർ ഷൈൻ പി.ജോസ് സ്വാഗതവും കെ.ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു