യാത്രയയപ്പ് സംഘടിപ്പിച്ചു

Thursday 30 April 2026 12:01 AM IST
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപൻ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ സുരാജ് എന്നിവർക്ക് യാത്രയയപ്പും പ്രമോഷൻ ലഭിച്ച് സംഘടനയിൽ നിന്നും മാറിയിട്ടുള്ള അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ഷാജി, മധുസൂദനൻ, ഉണ്ണികൃഷ്ണൻ, വിനോദൻ എന്നിവർക്കുള്ള യാത്രയയപ്പും പുതുതായി സർവീസിലേക്ക് വന്ന ജീവനക്കാർക്ക് മെമ്പർഷിപ്പ് നൽകലും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രനിൽ കുമാർ സ്വാഗതവും കെ.വി സുബിന നന്ദിയും പറഞ്ഞു. കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ചുമതലയുള്ള സജിത്ത് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നെൽസൺ ടി തോമസ്, രജിത് കുമാർ, മുൻ ജില്ലാ സെക്രട്ടറി ബാബുമോൻ ഫ്രാൻസിസ് സംസാരിച്ചു.