ജില്ലാ ലേബർ ഓഫീസ് മാർച്ച്
Saturday 09 May 2026 10:18 PM IST
കണ്ണൂർ: ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരും ഈ മാസം 12 മുതൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി. വേതന വർദ്ധനവ് ഉൾപ്പെടെ ആവശ്യങ്ങളുമായ സി ഐ.ടി.യു, ബി.എം.എസ്, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംഘടനകളുടെ സംയുക്ത സമരസമിതി നേതൃത്വത്തിൽ നടത്തിയ മാർച്ച് സി ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.അശോകൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ജോ.കൺവീനർ മുഹമ്മദ് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. പി.ഹരീന്ദ്രൻ, പി.പി.രാജേഷ്, ടി.പി.രാജീവൻ എന്നിവർ സംസാരിച്ചു.കൺവീനർ വി.വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത മൂന്ന് ചർച്ചകളിലും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് സംയുക്ത സമരസമിതി കുറ്റപ്പെടുത്തി.