ഉത്തര മലബാർ ചിത്രരചന മത്സരം
Tuesday 12 May 2026 12:09 AM IST
കണ്ണൂർ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, മേരാ യുവ ഭാരത് കണ്ണൂർ, സംസ്ഥാന യുവജന ക്ഷേമബോർഡ്, വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സന്തൂപ് സുനിൽകുമാർ സ്മാരക സ്വർണമെഡലിന് വേണ്ടിയുള്ള അഞ്ചാമത് ഉത്തര മലബാർ ചിത്രരചന മത്സരം സംഘടിപ്പിച്ചു. കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ നടന്ന മത്സരം പ്രമുഖ ചിത്രകാരൻ രാജീവൻ പാറയിൽ ഉദ്ഘാടനം ചെയ്തു. സാന്ത്വനം ചെയർമാൻ പ്രദീപൻ തൈക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സന്തൂപ് സുനിൽകുമാറിന്റെ പിതാവ് കെ. സുനിൽകുമാർ, കെ. ശാന്തകുമാർ, റഫീഖ് പാണപ്പുഴ തുടങ്ങിയവർ സംസാരിച്ചു. സാന്ത്വനം സെക്രട്ടറി സനോജ് നെല്ല്യാടൻ സ്വാഗതവും അഭിനവ് ജയപ്രകാശ് നന്ദിയും പറഞ്ഞു. നഴ്സറി, എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ഓപ്പൺ ടു ഓൾ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 250 ഓളം കുട്ടികൾ പങ്കെടുത്തു.