അനുസ്മരണവും പുഷ്പാർച്ചനയും

Saturday 16 May 2026 12:08 AM IST
ഉദുമയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കപ്പല്‍ ജീവനക്കാരനുമായിരുന്ന ഉദുമയിലെ ചക്ലി പ്രശാന്ത് അനുസ്മരണയോഗവും പുഷ്പാര്‍ച്ചനയും

ഉദുമ: കപ്പൽ ജോലിക്കിടയിൽ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ വച്ച് കഴിഞ്ഞവർഷം മേയ് 14ന് ഹൃദയാഘാതം മൂലം മരണപ്പെട്ട ഉദുമയിലെ കോൺഗ്രസ് പ്രവർത്തകനും കപ്പൽ ജീവനക്കാരനുമായിരുന്ന ഉദുമയിലെ ചക്ലി പ്രശാന്തിന്റെ അനുസ്മരണ ദിനത്തിൽ ഉദുമയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി. നാട്ടിലെ കലാകായിക രംഗങ്ങളിലും കോൺഗ്രസിന്റെ സജീവ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു പ്രശാന്ത്. അനുസ്മരണയോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഗീതാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീധരൻ വയലിൽ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സുകുമാരി ശ്രീധരൻ, ബിന്ദു സുധൻ, ചന്ദ്രൻ നാലാം വാതിൽക്കൽ, സി.കെ വേണു, പി.വി കൃഷ്ണൻ, ജനശ്രീ മിഷൻ ഉദുമ മണ്ഡലം ചെയർമാൻ പി.വി ഉദയകുമാർ, കോൺഗ്രസ് നേതാക്കളായ പന്തൽ നാരായണൻ, ഷിബു കടവങ്ങാനം, ചന്ദ്രൻ ഉദയമംഗലം, ശ്രീജ പുരുഷോത്തമൻ പ്രസംഗിച്ചു.