മഴക്കാല പൂർവ്വ ശുചീകരണം

Saturday 16 May 2026 9:46 PM IST

തലശ്ശേരി: നഗരസഭ, ജനറൽ ആശുപത്രി, കണ്ണർ ഡി.വി.സി.യൂണിറ്റ് സംയുക്ത ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ മഴക്കാല പൂർവ്വ ശുചീകരണ, ബോധവത്ക്കരണം, ദേശീയ ഡെങ്കു പനി ദിനാചരണം, പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൌൺഹാളിൽ സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു നഗരസഭ, ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഒ.ടി ഷബീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർ പേഴ്സൺ വി.സതി, സംസാരിച്ചു. വി.എം.സുകുമാരൻ, കെ.അഷ്റഫ്, എം.വി.സ്മിത, ഹെൻട്രി മാസ്റ്റർ, ഭാരതി ടീച്ചർ, എന്നിവർ പങ്കെടുത്തു. കോടിയേരി എഫ്.എച്ച്.സി.യിലെ ഡോ.ധന്യ, കണ്ണൂർ ഡി.വി.സി.യൂണിറ്റിലെ രാജേഷ് എന്നിവർ ക്ലാസ്സെടുത്തു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ.രാജിവൻ സ്വാഗതവും നഗരസഭാ ക്ലീൻ സിറ്റി മാനേജർ സി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു. കൗൺസിലർമാർ, ഉദ്യോഗസ്ഥർ, അംഗൻവാടി, കുടുംബശ്രീ, തൊഴിലുറപ്പ് വിഭാഗം പ്രവർത്തകരും പരിശിലന പരിപാടിയിൽ പങ്കെടുത്തു