വിസ്ഡം ആദർശ സമ്മേളനം

Monday 18 May 2026 12:16 AM IST
ആദർശ സമ്മേളനം വി. മേമി ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങളെ തടയിടാനും മാനസിക കരുത്തോടെ പ്രതിസന്ധികളെ തരണം ചെയ്യാനും തൗഹീദ് അഥവാ ഏകദൈവ വിശ്വാസം മനുഷ്യനെ പ്രാപ്തമാക്കുമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം സമിതി സംഘടിപ്പിച്ച ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റ കാലത്തും മനസിനെ ദുർബലമാക്കുന്ന അന്ധവിശ്വാസപ്രചാരണങ്ങളെ കരുതിയിരിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി. മേമി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ ഹാശിം അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രവർത്തക സമിതിയംഗം മുനവ്വർ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. റിയാസ് സ്വലാഹി ആമുഖ പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് പ്രസിഡന്റ് കെ.പി ഇബ്രാഹിം സ്വാഗതവും വിസ്ഡം സ്റ്റുഡന്റ്സ് സെക്രട്ടറി മുഹമ്മദ് ശിബിൽ നന്ദിയും പറഞ്ഞു.