പുസ്തകം പ്രകാശനം ചെയ്തു
Tuesday 19 May 2026 12:02 AM IST
പയ്യാവൂർ: ലൈബ്രറി കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായ ഇ.പി കുഞ്ഞമ്പു മാസ്റ്റർ രചിച്ച 'ഏരുവേശി സ്‌കൂൾ ചരിത്രവും വർത്തമാനവും' എന്ന പുസ്തകത്തിന്റെ പ്രകാശനം ഏരുവേശി സ്‌കൂൾ ഓഡറ്റോറിയത്തിൽ നടന്നു. ചരിത്രകാരൻ ഡോ. പി.ജെ. വിൻസെന്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി.പി വേണുഗോപാൽ പുസ്തക പ്രകാശനം നിർവഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം പി. ജനാർദ്ദനൻ പുസ്തകം ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.കെ അജിത്ത് കുമാർ, കെ.ഒ ജനാർദ്ദനൻ, ബി. ലത, എം. നാരായണൻ, കെ.പി മുകുന്ദൻ, കെ.എൻ വസന്തകുമാരി, പി.വി സന്തോഷ്, ഇ.പി കുഞ്ഞമ്പു, പി.വി ലക്ഷ്മണൻ, കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.