വായനക്കളരി സമാപിച്ചു

Wednesday 20 May 2026 9:17 PM IST

പയ്യന്നൂർ : രാമന്തളി കല്ലേറ്റുംകടവ് യുവജന കലാസമിതി , സമഗ്ര ശിക്ഷ കേരളം, പയ്യന്നൂർ ബി.ആർ.സി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനക്കളരി - വായനച്ചങ്ങാത്തം പരിപാടി സമാപിച്ചു. ജ്യോതി തോമസ്, പി.വസന്തകുമാരി , വി.എം.ഷഫീനത്ത് , കെ.മിനി, വി.വി.രവീന്ദ്രൻ , സുനിൽ കുന്നരു , രാജൻ അപ്യാൽ, ടി.പി. അശോകൻ എന്നിവർ വിവിധ ദിവസങ്ങളിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.സമാപന സമ്മേളനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോയി ഉദ്ഘാടനം ചെയ്തു. കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.ശശി മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് എസ്.സന്ധ്യ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.സുഗുണൻ, എൻ.പി.പ്രഭാകരൻ, കെ.ചന്ദ്രൻ , കെ.സുശാന്ത്, സുബിൻ ബാലകൃഷ്ണൻ, കെ.സുമതി സംസാരിച്ചു. തുടർന്ന് കുട്ടികൾ ശബ്ദ നാടകം അവതരിപ്പിച്ചു.