ഉസൻമൊട്ടയിൽ ഫുഡ് ഫസ്റ്റിവൽ
Wednesday 20 May 2026 9:24 PM IST
തലശ്ശേരി :തലശ്ശേരിയുടെ തനത് രുചി വൈവിധ്യവും പാരമ്പര്യവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഷമീസ് കിച്ചൺ സംഘടിപ്പിക്കുന്ന ഭക്ഷ്യമേള പുന്നോൽ ഉസ്സൻമൊട്ട ലോറൽ ഗാർഡനിൽ നാളെയും മറ്റന്നാളുമായി നടക്കും.
ഭക്ഷ്യ മേളയുടെ ഉത്ഘാടനം ഭിന്നശേഷിക്കാരായ കുട്ടികൾ നിർവ്വഹിക്കും.ചടങ്ങിൽ എട്ടോളം ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരെ ആദരിക്കും.ചിക്കൻ ബിരിയാണി, അൽസ, പുഡിംഗ്, പായസം, സ്റ്റാളുകൾ, ഭക്ഷ്യ പ്രദർശനം,കിഡ്സ് മത്സരം,മാപ്പിളപ്പാട്ട്, ഒപ്പന, സിനിമാറ്റിക് ഡാൻസ്, മെലഡി കവർസോംഗ്, മിമിക്രി, ഗ്രൂപ്പ് ഷോ, ഫാഷൻ ഷോ, എന്നിവ ഒരുക്കും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം.വാർത്താസമ്മേളനത്തിൽ ചെയർമാൻ കബീർ കോടിയേരി, പ്രസിഡന്റ് ഷബ സുബൈർ, സെക്രട്ടറി റീന റഷീദ്, വൈസ് പ്രസിഡന്റ് എസ്. ദിൽഷ, വർക്കിംഗ് പ്രസിഡന്റ് ആഷിത സലാഹുദീൻ എന്നിവർ പങ്കെടുത്തു -