അങ്കണവാടി പ്രവേശനോത്സവം

Saturday 30 May 2026 9:36 PM IST

പാണത്തൂർ :വനിത ശിശു വികസന വകുപ്പ് പരപ്പ അഡീഷണൽ പ്രോജക്റ്റിന്റെയും പനത്തടി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അങ്കണവാടി പഞ്ചായത്ത് തല പ്രവേശനോത്സവം പെരുതടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുപ്രിയ അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ബി.രതീഷ് , പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി.സുരേഷ്, പെരുതടി ജി.എൽ.പി സ്കൂൾ പ്രധാനാ ദ്ധ്യാപകൻ കെ.എം.രാജൻ, ഐ.സി ഡി.എസ് സൂപ്പർവൈസർ ലത വളവിൽ , പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജു , റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ , എൽ.എച്ച്.ഐ സിനി സെബാസ്റ്റ്യൻ, പെരുതടി സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.ബി.ഗണേഷ്, അങ്കണവാടി വർക്കർ പി.നിർമ്മല എന്നിവർ പ്രസംഗിച്ചു.