കെ.പി നൂറുദ്ദീൻ അനുസ്മരണം

Saturday 30 May 2026 9:38 PM IST

പാനൂർ: മുൻ മന്ത്രി കെ.പി നൂറദ്ദീന്റെ 10ാം ഓർമ്മ ദിനം കണ്ണംവെള്ളി നൂറുദ്ദീൻ സാഹിബ് പഠന ഗവേഷണ കേന്ദ്രത്തിൽ നടന്നു. രാവിലെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വൈകുന്നേരം നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി മെമ്പർ വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ സന്തോഷ് കണ്ണംവെള്ളി അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പാനൂർ നഗരസഭ ചെയർപേർഴ്സൺ നൗഷത്ത് കൂടത്തിൽ അനുമോദിച്ചു. പെരിങ്ങളം അർബൻ സഹകരണ സംഘത്തിൽ വിരമിക്കുന്ന മേനേജർ വി.പി.രാജനെ ആദരിച്ചു. ബാലസഹിത്യകാരി കെ.കെ വിമലയുടെ മൂന്നാമത്തെ നോവലായ കടലിലേക്ക് നടന്നുപോയ പെൺകുട്ടി എന്ന പുസ്തകം രാജൻ പുതുശേരി പ്രകാശനം ചെയ്തു. കെ.പി പ്രമിഷ് രാജൻ കല്ലുമ്മൽ, ഷിജു കുമാർ, മനോജ് കുമാർ, സെൽമ ഷനോജ് എന്നിവർ പ്രസംഗിച്ചു.