വാട്ടർ എംപ്ലോയീസ് യൂണിയൻ സെമിനാർ
Thursday 28 May 2026 12:14 AM IST
കാഞ്ഞങ്ങാട്: ജൂൺ 4,5,6 തീയതികളിലായി കാസർകോട്ട് നടക്കുന്ന കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് ടൗൺ ഹാളിൽ ട്രേഡ് യൂണിയൻ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. മണിമോഹൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.വി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി. രാജു വിഷയാവതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് പി. കരുണാകരൻ, ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, നഗരസഭ ചെയർമാൻ വി.വി രമേശൻ, കെ.വി സുജാത, കാറ്റാടി കുമാരൻ, വി.വി പ്രസന്നകുമാരി, എം.വി രാഘവൻ എന്നിവർ സംസാരിച്ചു. എ. സുധാകരൻ സ്വാഗതവും കെ. വിനോദ് നന്ദിയും പറഞ്ഞു.