പരപ്പ സ്കൂളിൽ ജനകീയ ശുചീകരണം
Thursday 28 May 2026 12:09 AM IST
പരപ്പ: ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പരപ്പയിൽ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ റീന തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.പി സെറിന അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.എസ് സുരേഷ്, ഹെഡ്മിസ്ട്രസ് ബിന്ദു, പി.ടി.എ പ്രസിഡന്റ് പി. പത്മനാഭൻ, എസ്.എം.സി ചെയർമാൻ ബാലകൃഷ്ണൻ മാണിയൂർ, കെ. റഷീദ്, റോട്ടറി ക്ലബ് ഭാരവാഹികളായ റോയ് ജോർജ് പുത്തൻപുരയ്ക്കൽ, സന്തോഷ് കുമാർ,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സലിം, അബ്ദുൾ സലാം, കെ. സുരേഷ് കുമാർ, സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായ സുകു ബാനം എന്നിവർ സംസാരിച്ചു. പി.ടി.എ, എസ്.എം.സി, മദർ പി.ടി.എ, വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.