അവധിക്കാല പരിശീലനം സർട്ടിഫിക്കറ്റ് വിതരണം
Monday 01 June 2026 12:16 AM IST
കാഞ്ഞങ്ങാട്: ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ടുമാസം നടന്ന അവധിക്കാല കായിക പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ.വി ജയകൃഷ്ണൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് നാരായണൻ മൂത്തൽ, പ്രിൻസിപ്പൽ ഡോ. എൻ. വേണുനാഥൻ, പ്രഥമാദ്ധ്യാപിക പി. സുമ, ഉപപ്രഥമാദ്ധ്യാപിക കെ.വി. സുജാത, കായിക പരിശീലനത്തിന് നേതൃത്വം നൽകിയ അദ്ധ്യാപകൻ കെ.വി. ജയൻ, കായികാദ്ധ്യാപിക എം.കെ റീനകുമാരി, സ്റ്റാഫ് സെക്രട്ടറി കെ.വി രാജേഷ്, പ്രഭാകരൻ അവതാർ എന്നിവർ സംസാരിച്ചു. പരിശീലകർക്ക് ഉപഹാരം നൽകി. അത്‌ലറ്റിക്ക് വിഭാഗത്തിൽ നൂറും ഇരുന്നൂറും മീറ്റർ ഓട്ടത്തിലായിരുന്നു പരിശീലനം. ഗെയിംസിൽ വോളിബോൾ, ഹോക്കി, ഖൊ-ഖൊ, സെപക്ക് താക്രോ തുടങ്ങിയ ഇനങ്ങളും പരിശീലിപ്പിച്ചു.