ഡി.വൈ.എഫ്.ഐ പഠനോത്സവം
Monday 01 June 2026 12:08 AM IST
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ബ്ലോക്ക് തല പഠനോത്സവം പാണംതോട് എ.കെ.ജി ക്ലബ്ബ് പരിസരത്ത് അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി ഉദ്ഘാടനം ചെയ്തു. പഠനോത്സവത്തിന്റെ ഭാഗമായി അങ്കണവാടി കുട്ടികൾ മുതൽ ഒന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ ചിത്താരി മേഖല സെക്രട്ടറി അനീഷ് ചാമുണ്ഡിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. രാജസ്ഥാൻ സർദാർ പട്ടേൽ സർവകലാശാലയിൽ നിന്നും എം.എസ്.ഡബ്ല്യു ചൈൽഡ് പ്രൊട്ടക്ഷൻ ആൻഡ് റൈറ്റ്സിൽ രണ്ടാം സ്ഥാനം നേടിയ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ മോഹനനെ അനുമോദിച്ചു. സി.പി.എം ചിത്താരി ലോക്കൽ സെക്രട്ടറി പി. കൃഷ്ണൻ, അജാനൂർ പഞ്ചായത്ത് മെമ്പർ കെ.വി സുകുമാരൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു.