അപേക്ഷ ക്ഷണിച്ചു
കൊല്ലം: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമ പ്രകാരം കൊല്ലം ആർ.ഡി.ഒ ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ മെയിന്റനൻസ് ട്രൈബ്യൂണൽ കൺസീലിയേഷൻ പാനലിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുതിർന്ന പൗരന്മാരുടെയും ദുർബല വിഭാഗങ്ങളുടെയും ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിർമാർജനം, സ്ത്രീശക്തീകരണം, സാമൂഹികക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. നിയമപരിജ്ഞാനവും ഒന്നോ അതിലധികമോ മേഖലകളിൽ മികച്ച പൊതുപ്രവർത്തന പരിചയവും ഉണ്ടായിരിക്കണം. ബയോഡേറ്റ സഹിതമുള്ള അപേക്ഷ കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസിൽ മെയ് 26ന് ലഭ്യമാക്കണം. ഫോൺ: 04742793461.