വാദ്ധ്യായർ മഹാസഭ
Sunday 24 May 2026 12:15 AM IST
കൊല്ലം: ഈഴവാത്തി കാവുതീയ്യ സമുദായങ്ങളുടെ കോ ഓർഡിനേഷനായ വാദ്ധ്യായർ മഹാസഭയുടെ സ്ഥാപകദിനം സംസ്ഥാന കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ കരുനാഗപ്പള്ളി താലൂക്കിൽ വൗവ്വാക്കാവ് യൂണിറ്റിന്റെ മേൽനോട്ടത്തിൽ 25ന് സമുചിതമായി ആചരിക്കും. പതഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുന്ന പതാക ഉയർത്തലും സമ്മേളനം ഉദ്ഘാനവും സംസ്ഥാന പ്രസിഡന്റ് സോദാസ് വെട്ടിക്കവല നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ, ആലുവ വൈസ് പ്രസിഡന്റ് മണിബാലൻ, ഡോ. അജിത്ത്കുമാർ, സുമതി കല്ലൂർക്കാട്, സെക്രട്ടറി സോമരാജൻ പത്തനാപുരം, ഓർഗനൈസിംഗ് സെക്രട്ടറി സജീവ് പാലാ, ജോ. സെക്രട്ടറി പ്രമോദ് കണ്ണൂർ, സംസ്ഥാന ഓഡിറ്റർ മോഹൻകുമാർ കോട്ടയം, ട്രഷറർ ലതാഹരിദാസ്, ശ്രീകുമാർ കൊയിലാണ്ടി, ബി.രഘുനാഥൻ കോയിവിള, പ്രസന്നൻ വവ്വാക്കാവ്, മഹേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.