വാർഷിക ജനറൽ ബോഡി യോഗം
Sunday 24 May 2026 12:18 AM IST
കൊല്ലം: ജില്ലാ നെറ്റ് ബാൾ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം കൊല്ലം കെ.എം.എ ഹാളിൽ നടന്നു. ഷിബു ജർമ്മന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡന്റ് അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയങ്ങളുടെ നവീകരണം ഉടൻ പൂർത്തീകരിച്ച് കായികതാരങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നെറ്റ് ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശില്പ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എ.കെ.ജോഹർ, കലേഷ് കുമാർ, പ്രകാശ് കുമാർ, അഭിഷേക്, കിച്ചു, സന്ധ്യ വിക്ടർ എന്നിവർ സംസാരിച്ചു.