ഖാദി ബക്രീദ് മേള
Tuesday 26 May 2026 12:09 AM IST
കൊല്ലം: ബക്രീദ് പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് മേയ് 30 വരെ 30 ശതമാനം സ്പെഷ്യൽ റിബേറ്റ് ലഭിക്കുമെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഖാദി ഷർട്ട്, മുണ്ട്, ജുബ്ബ, ചുരിദാർ, കോട്ടൺ സാരി, സിൽക്ക് സാരി എന്നിവയ്ക്കാണ് ആനുകൂല്യം. കൊല്ലത്തെ കെ.ജി.എസ് കർബല (0474 2743587), കൊട്ടാരക്കര (7591990823), കരുനാഗപ്പള്ളി (7025904915) എന്നീ വിൽപ്പനശാലകളിൽ നിന്ന് ആനുകൂല്യത്തോടെ തുണിത്തരങ്ങൾ വാങ്ങാം. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.