ജില്ലാ പ്രതിനിധി സമ്മേളനം
Wednesday 27 May 2026 12:05 AM IST
കൊല്ലം: ഇന്ധനവില തീരുമാനിക്കാനുള്ള അധികാരം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കൊട്ടാരക്കര ഈറ്റ് ആൻഡ് ഡ്രിങ്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സംസ്‌ഥാന ജനറൽ സെക്രട്ടറി സ്‌റ്റീഫൻ ജോർജ് എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അദ്ധ്യക്ഷനായി. ജൂൺ 30ന് മുമ്പ് എല്ലാ നിയോജക മണ്‌ഡലം, മണ്‌ഡലം കമ്മിറ്റികളും പോഷക സംഘടനകളുടെ ജില്ലാ കമ്മിറ്റികളും കൂടാൻ തീരുമാനിച്ചു. ഹൈ പവർ കമ്മിറ്റി മെമ്പർ ബെന്നി കക്കാട്, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സജി ജോൺ കുറ്റിയിൽ തുടങ്ങിയവർ സംസാരിച്ചു.